Latest News
|^| Home -> International -> സമാധാനത്തില്‍ നിക്ഷേപിക്കുക, യുദ്ധത്തില്‍ അല്ല : മാര്‍പാപ്പ

സമാധാനത്തില്‍ നിക്ഷേപിക്കുക, യുദ്ധത്തില്‍ അല്ല : മാര്‍പാപ്പ

Sathyadeepam

സമാധാനത്തിലാണ് നിക്ഷേപം നടത്തേണ്ടത്, യുദ്ധത്തിലല്ല എന്ന് ശക്തമായി പറയണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്‍റെ ശതാബ്ദിയാനുസ്മരണത്തോടു ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഈ അനുസ്മരണത്തിന്‍റെ ഭാഗമായി വത്തിക്കാനിലെ സെ. പീറ്റേഴ്സ് ബസിലിക്കയുടേയും മറ്റ് ആയിരകണക്കിനു ദേവാലയങ്ങളുടേയും മണി മുഴക്കുകയും ചെയ്തു.

യുദ്ധത്തിന്‍റെ സംസ്കാരത്തെ നിരസിക്കുന്നതിനുള്ള ഒരു മുന്നറിയിപ്പാണ് ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഓര്‍മ്മ നല്‍കുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. ലോകത്തിന്‍റെ പല ഭാഗങ്ങളിലും രക്തമൊലിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഇന്നുമുണ്ട്. അവയെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ന്യായമായ എല്ലാ മാര്‍ഗങ്ങളും നാം തേടണം. യുദ്ധത്തെ ഉപകാരശൂന്യമായ കൂട്ടക്കശാപ്പ് എന്നു ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ 1917-ല്‍ വിശേഷിപ്പിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് അഞ്ച് ചാക്രികലേഖനങ്ങളും മൂന്ന് അപ്പസ്തോലിക് പ്രബോധനങ്ങളും ബെനഡിക്ട് പാപ്പാ പുറപ്പെടുവിച്ചു. എല്ലാം സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നവയായിരുന്നു – ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ആകെ 1.7 കോടി മനുഷ്യരാണു കൊല്ലപ്പെട്ടത്.

Leave a Comment

*
*