വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം: ദണ്ഡവിമോചനത്തിനു 15 മാര്‍ഗങ്ങള്‍

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം: ദണ്ഡവിമോചനത്തിനു 15 മാര്‍ഗങ്ങള്‍

വി. യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ (ഡിസംബര്‍ 8, 2020 – ഡിസംബര്‍ 8, 2021) ദണ്ഡവിമോചനം നേടുന്നതിനുള്ള 15 മാര്‍ ഗങ്ങള്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് പെ നിറ്റെന്‍ഷ്യറി അറിയിച്ചു. കൗദാശികമായ കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, അനുദിന ജോലികളെ തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ സംരക്ഷണത്തിനു സമര്‍പ്പിക്കല്‍, കുടുംബാംഗങ്ങളോടൊത്തുള്ള ജപമാല എന്നിവയ്‌ക്കൊപ്പം ഈ പതിനഞ്ചു കാര്യങ്ങളിലേതെങ്കിലും ചെയ്യുന്നവര്‍ക്കാണു ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുള്ളത്.
1)  വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള വിചിന്തനം ഉള്‍ക്കൊള്ളുന്ന ഏകദിനധ്യാനത്തില്‍ സംബന്ധിക്കുക.
2)  തൊഴില്‍ രഹിതര്‍ക്കു അന്തസ്സുള്ള തൊഴില്‍ ലഭിക്കുന്നതിനു വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത്തിനായി പ്രാര്‍ ത്ഥിക്കുക.
3)  മര്‍ദ്ദനം നേരിടുന്ന ക്രൈസ്തവര്‍ക്കായി വി. യൗസേപ്പിതാവിന്റെ ലുത്തിനിയ ചൊല്ലുക.
4)  അനുദിന ജോലി തൊഴിലാളിയായ വി. യൗസേപ്പിതാവിന്റെ സംരക്ഷണത്തിനു സമര്‍പ്പിക്കുക.
5)  വി. യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്ന് ഒരു ശാരീരിക കാരുണ്യപ്രവൃ ത്തി ചെയ്യുക. വിശക്കുന്നവര്‍ക്ക് ആഹാരം, ദാഹിക്കുന്നവര്‍ക്കു കുടിവെള്ളം, നഗ്നര്‍ക്കു വസ്ത്രം, ഭവനരഹിതര്‍ക്ക് അഭയം, തടവുപുള്ളികളെ സന്ദര്‍ശിക്കല്‍, രോഗീസന്ദര്‍ശനം, മരിച്ചവരെ അടക്കല്‍ തുടങ്ങിയവയാണ് കാരുണ്യപ്രവൃത്തികള്‍.
6)  ഒരു ആത്മീയ കാരുണ്യപ്രവൃത്തി ചെയ്യുക. ദുഃഖിതരെ ആശ്വസിപ്പിക്കുക, സന്ദേഹികള്‍ക്ക് ഉപദേശം നല്‍കുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, ക്ഷമിക്കുക, മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
7)  കുടുംബാംഗങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലുക.
8)  വിവാഹനിശ്ചയം ചെയ്തവര്‍ക്കും ഒരുമിച്ചു ജപമാല ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കും.
9)  'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ ത്ഥനയെക്കുറിച്ച് ചുരുങ്ങിയത് അര മണിക്കൂര്‍ ധ്യാനിക്കുക.
10)  വി. യൗസേപ്പിതാവിന്റെ ഞായറാഴ്ച (ക്രിസ്മസിനു ശേഷമുള്ള ഞായര്‍) വി. യൗസേപ്പ് പിതാവിനോടുള്ള ഏതെങ്കിലും അംഗീകൃത പ്രാര്‍ത്ഥന ചൊല്ലുക.
11)  മാര്‍ച്ച് 19 നു വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുക.
12)  ഏതു മാസത്തിലെയും 19-ാം തീയതി വി. യൗസേപ്പിനോടുള്ള അംഗീകൃത പ്രാര്‍ത്ഥന ചൊല്ലുക.
13)  ഒരു ബുധനാഴ്ച വി. യൗസേപ്പ് പിതാവിനോടുള്ള ആദരസൂചകമായി ഒരു ഭക്തകൃത്യം അനുഷ്ഠിക്കുകയോ പ്രാര്‍ ത്ഥന ചൊല്ലുകയോ ചെയ്യുക.
14)  തിരുക്കുടുംബ തിരുനാളായ ഡിസംബര്‍ 29 ന് വി. യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥിക്കുക.
15)  മെയ് 1 നു തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ തിരുനാള്‍ ഒരു ഭക്തകൃത്യമോ പ്രാര്‍ത്ഥനയോ സഹിതം ആഘോഷിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org