വൈ.എം.സി.എ.ക്രിസ്തുമസ് സംഗമവും കാരള്‍ ഗാനസന്ധ്യയും

വൈ.എം.സി.എ.ക്രിസ്തുമസ് സംഗമവും കാരള്‍ ഗാനസന്ധ്യയും
Published on

തിരുവനന്തപുരം: ക്രിസ്തീയ ഭക്തിഗാനങ്ങളും സംഗീതവും നിറഞ്ഞ സായാഹ്നത്തില്‍ തിരുവനന്തപുരം വൈ.എം.സി.എ. ക്രി സ്തുമസ് സംഗമവും കാരള്‍ ഗാനസന്ധ്യയും കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടത്തി. ക്രിസ്തുമസ് ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും സ്നേഹവും സാഹോദര്യവും കരുണയും വിളിച്ചോതുന്നതാണെന്ന് സംഗമം ഉത്ഘാടനം ചെയ്ത സംസ്ഥാന ലോകായുക്തയും മുന്‍ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ദൈവസ്നേഹം സമൂഹത്തിന് പകര്‍ന്നു നല്‍കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും ഉള്‍പ്പെടെ വര്‍ണ്ണാഭമായ അന്തരീക്ഷത്തിലാണ് കാരള്‍ ഗാനസന്ധ്യ അരങ്ങേറിയത്. ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്‍റ് റവ. ഡോ. ടി. ജെ. അലക്സാണ്ടര്‍, മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസന സെക്രട്ടറി റവ. ഡേവിഡ് ഡാനിയേല്‍, വൈ.എം.സി.എ. പ്രസിഡന്‍റ് കെ.വി. തോമസ്, സ്പിരിച്ച്വല്‍ പ്രോഗ്രാംസ് ചെയര്‍മാന്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ്, കണ്‍വീനര്‍ ജിമ്മി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org