യുവജന ശുശ്രൂഷകളെ പരിപോഷിപ്പിക്കുക

യുവജന ശുശ്രൂഷകളെ പരിപോഷിപ്പിക്കുക

യുവജന ശുശ്രൂഷകളെയും പ്രവര്‍ത്തനങ്ങളെയും പരിപോഷിപ്പിക്കണമെന്നും അവയ്ക്കു വേണ്ട പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചേതന്‍ മച്ചാഡോ അഭിപ്രായപ്പെട്ടു. ബാംഗ്ലൂരില്‍ സിസിബിഐയുടെ ദേശീയ യൂത്ത് കമ്മീഷന്‍ സംഘടിപ്പിച്ച ആനിമേറ്റേഴ്സ് – ചാപ്ളെയിന്‍ സ് ട്രെയിനിംഗ് പ്രോഗ്രാമില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റ്, യംഗ് കാത്തലിക് സ്റ്റുഡന്‍റ്സ്, യംഗ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് എന്നീ സംഘടനകളുടെ പങ്കാളിത്തവും പരിശീലന പരിപാടിയില്‍ ഉണ്ടായിരുന്നു.

സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ മുഖ്യപ്രഭാഷണം നടത്തി. ആനിമേറ്റേഴ്സും ചാപ്ളെയിന്‍മാരും പകര്‍ന്നു നല്‍കേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ആശയക്കുഴപ്പങ്ങളില്‍ നിന്നു വ്യക്തതയിലേക്കു നയിക്കേണ്ടവരാണെന്നും ഫാ. സ്റ്റീഫന്‍ അനുസ്മരിപ്പിച്ചു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ യുവജന ശുശ്രൂഷ, യുവാക്കളുടെ മനഃശാസ്ത്രം, യുവാക്കളും മാധ്യമങ്ങളും, യുവജനങ്ങളുടെ ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org