Latest News
|^| Home -> International -> യുവജനങ്ങളിലൂടെ സഭ സ്വയം നവീകരിക്കുന്നു -യുവജനസിനഡ് അന്തിമ രേഖ

യുവജനങ്ങളിലൂടെ സഭ സ്വയം നവീകരിക്കുന്നു -യുവജനസിനഡ് അന്തിമ രേഖ

Sathyadeepam

കര്‍ത്താവ് സന്നിഹിതനാകുന്ന ദൈവശാസ്ത്ര ഭൂമികകളിലൊന്നാണ് യുവജനങ്ങളെന്നും സ്വന്തം ഭാരവും മാന്ദ്യവും കുടഞ്ഞുകളഞ്ഞ് സഭ സ്വയം നവീകരിക്കുന്നത് യുവജനങ്ങളിലൂടെയാണെന്നും ആഗോള മെത്രാന്‍ സിനഡിന്‍റെ അന്തിമരേഖ പ്രസ്താവിക്കുന്നു. മിഷനാണ് യുവജനങ്ങള്‍ക്കുള്ള ഏറ്റവും കൃത്യമായ ദിശാസൂചിയെന്നും ജ്ഞാനസ്നാനത്തിലൂടെയുള്ള എല്ലാ ദൈവവിളികളും വിശുദ്ധിയിലേയ്ക്കുള്ള വിളികളാണെന്നും രേഖ വിശദീകരിക്കുന്നു. യുവജനങ്ങളായിരുന്നു മെത്രാന്‍ സിനഡിന്‍റെ പ്രമേയം.

60 പേജുകളുള്ള അന്തിമരേഖയ്ക്ക് മൂന്നു ഭാഗങ്ങളും 12 അദ്ധ്യായങ്ങളും 167 ഖണ്ഡികകളും ഉണ്ട്. സിനഡില്‍ അവതരിപ്പിച്ച രേഖയുടെ കരടിനു 364 ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. അവയില്‍ മിക്കവയും സ്വീകരിക്കപ്പെട്ടു. രേഖ മൂന്നില്‍ രണ്ടു വോട്ടുകളോടെ അംഗീകരിക്കപ്പെടുകയും ചെയ്തു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇടവകകള്‍ക്കും യുവജനജീവിതത്തിലുള്ള പ്രാധാന്യം രേഖയുടെ പ്രഥമഭാഗത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മെത്രാന്മാരും വൈദികരും പൊതുവെ അമിതഭാരം വഹിക്കുന്നവരായതുകൊണ്ട് യുവജനങ്ങളെ അനുയാത്ര ചെയ്യാന്‍ അല്മായര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. ദൈവവിളി രംഗത്ത് ഇപ്പോള്‍ ഇടവകകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. ഇതിനു മാറ്റമുണ്ടാകണം. തങ്ങളുടെ ലൈംഗികതയാകുന്ന ദാനത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുന്ന പ്രക്രിയയില്‍ യുവജനങ്ങള്‍ക്കു പിന്തുണ കൊടുക്കാന്‍ കുടുംബങ്ങള്‍ക്കും ക്രൈസ്തവസമൂഹങ്ങള്‍ക്കും സാധിക്കണം – രേഖ ഓര്‍മ്മിപ്പിക്കുന്നു.

Leave a Comment

*
*