യുവജനസിനഡ്: പരിഭാഷ വെല്ലുവിളിയാകുമെന്ന് ആഫ്രിക്കയിലെ പോളിഷ് മെത്രാന്‍

യുവജനസിനഡ്: പരിഭാഷ വെല്ലുവിളിയാകുമെന്ന് ആഫ്രിക്കയിലെ പോളിഷ് മെത്രാന്‍

വത്തിക്കാനില്‍ നടന്നു വരുന്ന ആഗോള മെത്രാന്‍ സിനഡ് പുറപ്പെടുവിക്കുന്ന അന്തിമരേഖ പ്രാദേശിക സാഹചര്യങ്ങളിലേയ്ക്കു പരിഭാഷപ്പെടുത്തുകയായിരിക്കും സിനഡ് നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളിയെന്ന് ബിഷപ് സ്റ്റാനിസ്ലാവ് ജാന്‍ സ്യുബ അഭിപ്രായപ്പെട്ടു. പോളണ്ട് സ്വദേശിയായ ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഒരു പ്രാദേശിക രൂപതയില്‍ മെത്രാനാണ്. ദക്ഷിണാഫ്രിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ യുവജനകമ്മീഷന്‍ മേധാവിയായ അദ്ദേഹം വത്തിക്കാനില്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. സിനഡ് തനിക്കു മനോഹരമായ ഒരു അനുഭവമാണെന്നും സഭയുടെ സാര്‍വത്രികതയുടെ തികഞ്ഞ പ്രകാശനമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവജനങ്ങള്‍ അവരുടെ അനുഭവങ്ങളും സന്തോഷങ്ങളും പോരാട്ടങ്ങളും സിനഡില്‍ പങ്കുവച്ചുവെന്നു ബിഷപ് ചൂണ്ടിക്കാട്ടി. സുവിശേഷവത്കരണത്തിനു പുതിയ വഴികള്‍ കണ്ടെത്താനും യുവജനങ്ങളെ യേശുവിലേയ്ക്കും സഭയിലേയ്ക്കും ആകര്‍ഷിക്കാനും യുവജനാനുഭവങ്ങള്‍ മനസ്സിലാക്കേണ്ടതാവശ്യമാണ്. യുവജനങ്ങള്‍ ആയിരിക്കുന്ന എല്ലാ പ്രത്യേകസാഹചര്യങ്ങളേയും പരിശോധിക്കാനും മാര്‍ഗദര്‍ശനം നല്‍കാനും സിനഡിനു സാധിക്കില്ല. എന്നാല്‍ യുവജനങ്ങള്‍ ആയിരിക്കുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളെ സിനഡ് പിതാക്കന്മാര്‍ മനസ്സിലാക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന സമാപനരേഖ വ്യത്യസ്ത രാജ്യങ്ങളില്‍ സഭ യുവജനശുശ്രൂഷ നടത്തുന്ന വ്യത്യസ്ത സാഹചര്യങ്ങള്‍ക്കു മനസ്സിലാകുന്ന തരത്തില്‍ പരിഭാഷ ചെയ്യേണ്ടതുണ്ട്. യുവജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനു സഭ ദൈവത്തിന്‍റെ ഏക കുടുംബമായി വര്‍ത്തിക്കേണ്ടതുണ്ട് – ബിഷപ് സ്യുബ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org