യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു

യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു

അങ്കമാലി: മൂക്കന്നൂര്‍ സെന്‍റ് മേരീസ് ഇടവക ദേവാലയത്തില്‍ ജൂണ്‍ 3 ഞായറാഴ്ച യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പോരാടുന്ന വാളായി മാറാന്‍ മെക്കയിറാ 2018 എന്ന പേരില്‍ Youth to Change the World എന്ന ആപ്തവാക്യവുമായാണ് യുവജനങ്ങള്‍ സംഘടിച്ചത്. സാമൂഹിക പ്രതിബദ്ധതയുളവാക്കുന്ന തെരുവ് നാടകം, ഫ്ളാഷ്മോബ്, ബൈക്ക് റാലി എന്നിങ്ങനെ സാമൂഹ്യനന്മകളടങ്ങിയ സന്ദേശം പ്രചരിപ്പിക്കുന്ന പരിപാടികള്‍ നടത്തി. കൊച്ചി മെട്രോ H.R.വിഭാഗം ജനറല്‍ മാനേജര്‍ ഏ.ജെ. അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ യുവജനങ്ങളുടെ പ്രാധാന്യം എടുത്ത് കാണിക്കുന്ന ബോധവത്കരണ ക്ലാസ്സ് റൂബിള്‍ മാത്യു നടത്തുകയും ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് ഒരുക്കുകയും ചെയ്തു. 300 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org