യുവജനങ്ങള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്ന് സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികള്‍ക്കായി നടത്തപ്പെട്ട വെബിനാറില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കാനും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനും യുവാക്കള്‍ മുന്നോട്ടു വന്നതിനെ കര്‍ദിനാള്‍ ശ്ലാഘിച്ചു. കോവിഡാനന്തര വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമാപന സന്ദേശം നല്‍കി. ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരി, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്‍റ് അരുണ്‍ കവലക്കാട്ട്, കേരള റീജിയണ്‍ പ്രസിഡന്‍റ് ജൂബിന്‍ കൊടിയംകുന്നേല്‍, ബിവിന്‍ വര്‍ഗീസ്, മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അഞ്ജുമോള്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org