Latest News
|^| Home -> International -> യുവജനസിനഡ്: അപ്പസ്തോലിക പ്രഖ്യാപനം ലൊറേറ്റോയില്‍ പുറത്തിറക്കും

യുവജനസിനഡ്: അപ്പസ്തോലിക പ്രഖ്യാപനം ലൊറേറ്റോയില്‍ പുറത്തിറക്കും

Sathyadeepam

കഴിഞ്ഞ ഒക്ടോബറില്‍ റോമില്‍ യുവജനങ്ങളെ പ്രമേയമാക്കി നടന്ന ആഗോള മെത്രാന്‍ സിനഡിന്‍റെ അനന്തരനടപടികളുടെ ഭാഗമായ അപ്പസ്തോലിക പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 25 നു പുറത്തിറക്കും. ലൊറേറ്റോയില്‍ വച്ചായിരിക്കും മാര്‍പാപ്പ പ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കുക. വടക്കു കിഴക്കന്‍ ഇറ്റലിയിലെ ഒരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ലൊറേറ്റോ. പ. മാതാവ് ജനിച്ചു വളരുകയും ഗബ്രിയേല്‍ മാലാഖയുടെ സന്ദേശം സ്വീകരിക്കുകയും ചെയ്ത ഭവനം ലൊറേറ്റോയില്‍ മാലാഖമാര്‍ എത്തിച്ചുവെന്നാണ് 13 -ാം നൂറ്റാണ്ടു മുതലുള്ള പാരമ്പര്യം. ഇതിനു മുമ്പ് മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രഖ്യാനം അമോരിസ് ലെത്തീസ്യ ആണ്. 2014 ഉം 2015 ലും കുടുംബത്തെ പ്രമേയമാക്കി നടന്ന സിനഡുകളുടെ അനന്തരനടപടിയായിട്ടായിരുന്നു അത്.

Leave a Comment

*
*