ചരിത്രവിജയത്തിളക്കവുമായി യുവക്ഷേത്ര കോളജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ‘എ സോണ്‍’ മൂന്നാം സ്ഥാനം കരസ്ഥമാക്കി

മുണ്ടൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റ് 'എ സോണ്‍' കലോത്സവത്തില്‍ ചരിത്രനേട്ടവുമായി യുവക്ഷേത്ര കോളജ് മൂന്നാം സ്ഥനം കരസ്ഥമാക്കി. ഫെബ്രുവരി 20- 24 വരെ എം.പി.എം.എം. എസ്.എന്‍. കോളജ് ഷോര്‍ ണ്ണൂരില്‍ നടന്ന വിവിധ മത്സരങ്ങളില്‍ 200 കലാകാരന്മാര്‍ യുവക്ഷേത്ര കോളജില്‍ നിന്നും പങ്കെടുത്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പാലക്കാട് ജില്ലയിലെ 79 കോളജുകളില്‍ നിന്നാണു യുവക്ഷേത്ര മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 'എ സോണ്‍' കലോത്സവത്തില്‍ വരയുടെ മികവിലൂടെ അരുണ്‍ ഉണ്ണി ചിത്രപ്രതിഭ പുരസ്കാരത്തിന് അര്‍ഹനായി. പെന്‍സില്‍ ഡ്രോയിങ്ങില്‍ അരുണ്‍ ഉണ്ണിയും എംബ്രോയ്ഡറിയില്‍ അഷിത രമണനും ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ അനിരുദ്ധ് അനിലും വെസ്റ്റേണ്‍ സോളോയില്‍ അജിത് സത്യനും മാപ്പിളപ്പാട്ട് പെണ്‍കുട്ടികള്‍ സിംഗിളില്‍ അഞ്ജലിയും ഗ്രൂപ്പ് ഇനത്തില്‍ നാടന്‍ പാട്ടില്‍ ദീപിക & ടീമും മാപ്പിളപ്പാട്ടില്‍ അഞ്ജലി & ടീമും തിരുവാതിരകളിയില്‍ പൂര്‍ണിമ & ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കാര്‍ട്ടൂണില്‍ അനിരുദ്ധ് അനിലും പോസ്റ്റര്‍ മേക്കിങ്ങില്‍ അരുണ്‍ ഉണ്ണിയും വെസ്റ്റേണ്‍ സോളോയില്‍ അലനും ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ അരവിന്ദ് ജി.യും ഗാനമേളയില്‍ അജിത് സത്യന്‍ & ടീമും ഗ്രൂപ്പ് സോങ്ങ് ഇന്ത്യനില്‍ അഞ്ജലി & ടീമും ദേശഭക്തി ഗാനത്തില്‍ അന്‍ഷാജ് & ടീമും രണ്ടാം സ്ഥാനവും ഹിന്ദി പ്രസംഗമത്സരത്തില്‍ രാജഗോപാലനും ഹിന്ദി കവിതാമത്സരത്തില്‍ ഷാലിമ ഷെറിനും നാടോടിനൃത്തത്തില്‍ സ്വാതി എസ്. നായരും തബലയില്‍ ആന്‍മരിയയും ഒപ്പനയില്‍ കീര്‍ത്തന & ടീമും വെസ്റ്റേണ്‍ ഗ്രൂപ്പില്‍ അലന്‍ & ടീമും നാടോടി നൃത്തം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരവിന്ദ് & ടീമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രതീക്ഷ & ടീമും അറബന മുട്ടില്‍ അജ്മല്‍ & ടീമും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org