നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം: സാംബിയന്‍ സഭ കൈവരിച്ചത് അസമാന്യ വളര്‍ച്ച

നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം: സാംബിയന്‍ സഭ കൈവരിച്ചത് അസമാന്യ വളര്‍ച്ച

സാംബിയായില്‍ കത്തോലിക്കാസഭ സ്ഥാപിക്കപ്പെട്ടതിന്‍റെ 125-ാം വാര്‍ഷികാഘോഷം സമാപിക്കുമ്പോള്‍, മിഷണറി സഭയില്‍ നിന്നു മിഷനുള്ള സഭയായി അതു മാറിയെന്ന സംതൃപ്തി അവിടത്തെ സഭാനേതൃത്വം പങ്കുവയ്ക്കുന്നു. ധാരാളം ദൈവവിളികളുള്ള സാംബിയന്‍ സഭ ഇന്നു മറ്റു രാജ്യങ്ങളിലേയ്ക്കു സ്വന്തം മിഷണറിമാരെ അയക്കുന്നുണ്ട്. പങ്കു വയ്ക്കപ്പെടാത്ത വിശ്വാസം എന്നും നിസ്സാരവും ഊഷരവുമായി തുടരുമെന്ന് രാജ്യതലസ്ഥാനത്തു നടന്ന ചടങ്ങില്‍ പങ്കെടുത്ത് സാംബിയന്‍ സഭയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ടെലസ്ഫോര്‍ എംപുണ്ടു പറഞ്ഞു. പാശ്ചാത്യസഭകള്‍ക്കു സാംബിയന്‍ സഭ ഒരു സാക്ഷ്യമായി മാറിയിരിക്കുകയാണെന്ന് സാംബിയായിലെ വത്തിക്കാന്‍ സ്ഥനപതി ആര്‍ച്ചുബിഷപ് ജൂലിയോ മുരാറ്റ് അഭിപ്രായപ്പെട്ടു. ഭരണകൂടത്തെ പ്രതിനിധീകരിച്ച് സാംബിയായുടെ വൈസ് പ്രസിഡന്‍റ് ഇനോംഗ് വിനായും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. സാമൂഹ്യസേവനരംഗത്ത് ഭരണകൂടത്തിന് ഒഴിവാക്കാനാകാത്ത ഒരു കരുത്തുറ്റ പങ്കാളിയായി സാംബിയന്‍ കത്തോലിക്കാസഭ പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

19 -ാം നൂറ്റാണ്ടിലാണ് സാംബിയായില്‍ പാശ്ചാത്യരാജ്യങ്ങളുടെ കോളനികള്‍ നിലവില്‍ വരുന്നത്. അതേ കാലഘട്ടത്തില്‍ പാശ്ചാത്യ മിഷണറിമാരുടെ സുവിശേഷവത്കരണവും ഇവിടെ ആരംഭിച്ചു. ഈശോസഭക്കാരും ഫ്രാന്‍സിസ്കന്‍കാരുമായ മിഷണറിമാരാണ് ആദ്യമെത്തിയത്. ഇവര്‍ തെക്കന്‍ സാംബിയായിലാണ് പ്രവര്‍ത്തിച്ചത്. 1891-ല്‍ വൈറ്റ് ഫാദേ ഴ്സ് എന്നറിയപ്പെടുന്ന മിഷണറീസ് ഓഫ് ആഫ്രിക്ക എന്ന മിഷണറി വൈദികസമൂഹം വടക്കന്‍ സാംബിയ കേന്ദ്രീകരിച്ചു സേവനമാരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വന്‍വളര്‍ച്ചയാണ് സാംബിയായില്‍ കത്തോലിക്കാസഭ യ്ക്കുണ്ടായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org