സീറോ മലബാര്‍ ഡയറക്ടറി 2017 പ്രകാശനം ചെയ്തു

സീറോ മലബാര്‍ ഡയറക്ടറി 2017 പ്രകാശനം ചെയ്തു
Published on

സീറോ മലബാര്‍ ഡയറക്ടറിയുടെ പരിഷ്കരിച്ച പതിപ്പ് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ കൂരിയ ആസ്ഥാനത്തു പ്രകാശനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊ ള്ളന്നൂര്‍, വൈസ്ചാന്‍സലര്‍മാരായ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, റവ. ഡോ. പോള്‍ റോബിന്‍ തെക്കത്ത്, റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍, സിസ്റ്റര്‍ ലിസ്തെരേസ്, സിസ്റ്റര്‍ അരുണ എന്നിവര്‍ പങ്കെടുത്തു.
സീറോ മലബാര്‍ സഭയുടെ ചരിത്രം, രൂപതകള്‍, മെത്രാന്‍മാര്‍, വൈദികര്‍, അല്മായര്‍, സന്യാസസമൂഹങ്ങള്‍, പ്രവാസികളുടെ അജപാലന സംവിധാനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും ധന്യരെയും ദൈവദാസരെയും സംബന്ധിച്ച സംക്ഷിപ്ത വിവരണങ്ങള്‍ തുടങ്ങിയവ പരിഷ്കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org