സ്രാമ്പിക്കല്‍ പള്ളി സമ്പൂര്‍ണ സത്യദീപം ഇടവക

സ്രാമ്പിക്കല്‍ പള്ളി സമ്പൂര്‍ണ സത്യദീപം ഇടവക

ചേര്‍ത്തല: സ്രാമ്പിക്കല്‍ സെന്‍റ് മേരീസ് പള്ളി സമ്പൂര്‍ണ സത്യദീപം ഇടവകയായി. ഇടവകയിലെ 200-ഓളം വരുന്ന കുടുംബങ്ങള്‍ മുഴുവനും സത്യദീപം വരിക്കാരായി ചേര്‍ന്നു. കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിലാണ് ഇടവകയില്‍ സത്യദീപം പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്നു വികാരി ഫാ. ജേക്കബ് കാച്ചപ്പിള്ളി പറഞ്ഞു. ഇടവകയെ സമ്പൂര്‍ണ സത്യദീപം ഇടവകയായി പ്രഖ്യാപിച്ചുകൊണ്ട്, എല്ലാ കുടുംബങ്ങളിലേക്കുമുള്ള സത്യദീപത്തിന്‍റെ വിതരണോദ്ഘാടനം സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ നിര്‍വഹിച്ചു. ഫാമിലി യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ തങ്കച്ചന്‍ ഇ.എസ്., കൈക്കാരന്‍ന്മാരായ ബാബു സിറിയക്, വര്‍ഗീസ് ചക്കാലയ്ക്കല്‍, മദര്‍ സിസ്റ്റര്‍ കിരണ്‍ എഫ്സിസി, സത്യദീപം ഏജന്‍റ് സിസ്റ്റര്‍ മെലാനി എഫ്സി സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org