കന്ദമാല്‍ കൂട്ടക്കൊലയെക്കുറിച്ചു സിനിമ

കന്ദമാല്‍ കൂട്ടക്കൊലയെക്കുറിച്ചു സിനിമ

നാസിക് : ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ കന്ദമാല്‍ കലാപത്തെക്കുറിച്ചും കുട്ടക്കൊലയെക്കുറിച്ചും പ്രതിപാദിക്കുന്ന ചലച്ചിത്രം തയ്യാറാകുന്നു.

കന്ദമാല്‍ കൂട്ടകൊല 2008 എന്ന പേരിലുള്ള ചലച്ചിത്രം നാസിക് സ്വദേശിയായ ദിലീപ് വോ യാണ് തയ്യാറാക്കുന്നത്. ഒറീസയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ജീവിതം ആസ്പദമാക്കി 2017 ല്‍ ദിലീപ് വോ ഒരു ഇംഗ്ലീഷ് ചലച്ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

കന്ദമാല്‍ കലാപത്തെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി വോ പറഞ്ഞു. ക്രിസ്തുവിനു വേണ്ടി ജീവിതം ഹോമിച്ച സാധാരണക്കാരായ ജനങ്ങളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

12 വര്‍ഷം മുമ്പ് കന്ദമാലില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനത്തില്‍ നാനൂറോളം പള്ളികളും 6500 -ഓളം ഭവനങ്ങളും തകര്‍ക്കപ്പെട്ടു. നൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി ക്രൈസ്തവ സ്ത്രീകള്‍ അപമാനിക്കപെടുകയും ചെയ്തു. അറുപതിനായിരത്തോളം പേര്‍ക്ക് സന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org