ജര്‍മ്മന്‍ സഭ: എണ്ണം കുറയുന്നെങ്കിലും ശക്തമായ സാന്നിദ്ധ്യം

Published on

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇക്കാലത്തു പതിവായിരിക്കുന്നതുപോലെ ജര്‍മ്മനിയിലും കത്തോലിക്കാസഭയുടെ ശക്തി എണ്ണത്തിന്‍റെ തലത്തില്‍ കുറയുകയാണെങ്കിലും ശക്തമായ സാന്നിദ്ധ്യമായി സഭ ഇവിടെ തുടരുകയാണെന്നും സഭയുടെ ശബ്ദം കേള്‍ക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സ് അറിയിച്ചു. ജനസംഖ്യയുടെ 29% വരുന്ന കത്തോലിക്കാസഭ തന്നെയാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ മതാധിഷ്ഠിത സമൂഹം.
2015 ല്‍ കത്തോലിക്കാസഭ വിട്ടുപോയവരുടെ എണ്ണം 1.82 ലക്ഷമാണ്. കത്തോലിക്കരായവരാകട്ടെ 2,685 പേരും. 1995-ല്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ 2.6 ലക്ഷമാണെങ്കില്‍ 2015 ല്‍ അത് 1.67 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 95-ല്‍ പള്ളിയില്‍ വച്ചു വിവാഹിതരായവര്‍ 86,456 ദമ്പതികളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 44,298 ആയി കുറഞ്ഞു. പള്ളിയില്‍ വരുന്നവരുടെ എണ്ണത്തിലും സമാനമായ കുറവുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org