ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ് നല്കി

ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ് നല്കി
Published on

പാലാ: പാലാ രൂപത കാത്തലിക് കെയര്‍ ഹോംസിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് പാലാ രൂപത മുട്ടം ഇടവകയിലെ പടിഞ്ഞാറെ പീടികയില്‍ സെബാസ്റ്റ്യന്‍ അര്‍ഹനായി. മുട്ടത്ത് 'സ്നേഹസദന്‍' എന്ന പേരില്‍ 26-ഓളം മാനസികരോഗികളായ സഹോദരങ്ങളെ പ്രത്യേകം സംരക്ഷിച്ചു ശുശ്രൂഷിക്കുന്നതിനാണ് അവാര്‍ഡ്.
1940 ഒക്ടോബര്‍ 2-നു പടിഞ്ഞാറെ പീടികയില്‍ ദേവസ്യാ-മറിയം ദമ്പതികളുടെ നാലു മക്കളില്‍ മൂത്ത മകനായി ഇടമറുകില്‍ ജനിച്ചു. 1999 ജൂലൈ 15-ന് ഫാ. ജോര്‍ജ് പുതിയാപറമ്പില്‍ 'സ്നേഹസദന്‍' എന്ന പേരില്‍ മാനസിക രോഗീപരിചരണ സ്ഥാപനം വെഞ്ചെരിച്ചു. അതിനുശേഷം മാനസികമായി തകര്‍ന്ന് ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങളെ സ്വീകരിച്ചുതുടങ്ങി. ഇപ്പോള്‍ എട്ടു പേരടങ്ങുന്ന ചാരിറ്റബിള്‍ ട്രസ്റ്റായി 2001-ലെ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു പോരുന്നു. ഇതുവരെ 250-ഓളം പേരെ താമസിപ്പിച്ചു ശുശ്രൂഷിച്ചിട്ടുണ്ട്. ഇപ്പോള്‍ മാനസികരോഗികളായ 26 പേര്‍ താമസിക്കുന്നുണ്ട്. ഇവരുടെ ദൈനംദിന ആവശ്യങ്ങളില്‍ പരിചരിക്കാന്‍ ധാരാളം ശുശ്രൂഷകരുണ്ട്. സെബാസ്റ്റ്യന്‍ പടിഞ്ഞാറെ പീടികയിലിന്‍റെ ഭാര്യയും മക്കളുമെല്ലാം ഇത്തരം ശുശ്രൂഷയില്‍ സഹായിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org