ദക്ഷിണ സുഡാന്‍ ആഭ്യന്തരയുദ്ധത്തിലേയ്ക്ക്: അക്രമത്തെ അപലപിച്ച് സഭ

Published on

പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിലേയ്ക്കു നീങ്ങുന്നു. അക്രമങ്ങളെ ക്രൈസ്തവസഭകള്‍ ശക്തമായി അപലപിച്ചു. ആയുധപ്രയോഗത്തിനുള്ള കാലം കഴിഞ്ഞെന്നും ഇനി സമാധാനപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള സമയമാണെന്നും സഭാനേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഒരു വിഭാഗത്തെയും കുറ്റപ്പെടുത്താനോ വിധിയെഴുതാനോ തങ്ങളില്ലെന്നും എന്നാല്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കാണാതിരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. വിവിധ പോരാട്ടങ്ങളിലായി നൂറു കണക്കിനാളുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2011-ലാണ് സുഡാനില്‍ നിന്നു വേര്‍പെട്ടു ദക്ഷിണ സുഡാന്‍ എന്ന പുതിയ രാഷ്ട്രം സ്ഥാപിതമായത്. പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പിന്തുണയ്ക്കുന്നത് രണ്ടു വ്യത്യസ്ത ഗോത്രങ്ങളാണ്. ഗോത്രവൈരങ്ങളാണ് കലാപത്തിന്‍റെ അടിസ്ഥാന കാരണവും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org