ദീപശിഖ-പതാക പ്രയാണങ്ങള്‍ക്കു സ്വീകരണം

ദീപശിഖ-പതാക പ്രയാണങ്ങള്‍ക്കു സ്വീകരണം
Published on

തൃശൂര്‍: കെസിവൈഎം. തൃശൂര്‍ അതിരൂപത യുവജനസംഗമം 2016 പറവട്ടാനി വിമലനാഥ പള്ളിയില്‍ ജൂലൈ 24-നു നടത്തിയതിന്‍റെ മുന്നോടിയായി ചേലക്കര ആന്‍റണി തച്ചുപറമ്പില്‍ ബലികുടീരത്തില്‍ നിന്നും വി. തോമസ് മൂറിന്‍റെ ഛായാചിത്ര പ്രയാണവും പാലയൂര്‍ ഫെറോനയില്‍ നിന്നും പതാകപ്രയാണവും ചേരുംകുഴി ഇടവകയില്‍ നിന്നു മോണ്‍. തോമസ് തലച്ചിറ അച്ചന്‍റെ ബലികുടീരത്തില്‍ നിന്നും ഛായാചിത്ര പ്രയാണവും ഒല്ലൂര്‍ ഫെറോനയില്‍ നിന്നും പ്രസ്ഥാനത്തിന്‍റെ പ്രഥമ ചെയര്‍മാന്‍ പോള്‍ നെല്ലിശ്ശേരിയുടെ കബറിടത്തില്‍ നിന്നും ദീപശിഖ പ്രയാണവും ലൂര്‍ദ്ദ് കത്തിഡ്രല്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന പ്രയാണങ്ങള്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിന്‍റെ കബറിടത്തില്‍വച്ചു പ്രാര്‍ത്ഥനയ്ക്കു ശേഷം ദീപശിഖ അതിരൂപത കെസിവൈഎം പ്രസിഡന്‍റ് ജോസ് മോന്‍ കെ. ഫ്രാന്‍സിസ് അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ കൈമാറി. അതിരൂപതാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസിനു പതാക ലൂര്‍ദ്ദ് കത്തിഡ്രല്‍ വികാരി ഫാ. വര്‍ഗീസ് കുത്തൂര്‍ കൈമാറി. ഫാ. ജിയോ കടവി, റോണി അഗസ്റ്റിന്‍, അനൂപ് പുന്നപ്പുഴ, സെബാസ്റ്റ്യന്‍ നടക്കലാന്‍, അനീഷ് മാസ്റ്റര്‍, സിന്‍റോ പുതുക്കാട്, ആന്‍റോ തൊറയന്‍, കരോളി ജോഷ്വാ എന്നിവര്‍ പ്ര സംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org