പുതുക്കാട് പള്ളിയില്‍ കര്‍ക്കിടകക്കഞ്ഞി വിതരണം ചെയ്തു

Published on

പുതുക്കാട്: ഇടവകയിലെ ഭക്തസംഘടനയായ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ നേതൃത്വത്തില്‍ കര്‍ക്കിടകക്കഞ്ഞി നല്കി ഔഷധക്കഞ്ഞിയുടെ ഉദ്ഘാടനം വികാരി ഫാ. ജോസ് വല്ലൂര്‍ നിര്‍വഹിച്ചു. ഡോ. ജെറി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജേക്കബ് കൂടലി, സെക്രട്ടറി ലിസി, ഉഷ ജോര്‍ജ്, കത്രീന ജോസ്, ജാന്‍സി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
അസി. വികാരി ഫാ. ജെ യ്‌സന്‍ തെക്കേത്തല അദ്ധ്യക്ഷത വഹിച്ചു. ഷീബ സണ്ണി, ഷൈനി, മേരി അക്കര, മേഴ്‌സി, എല്‍സി ഫ്രാന്‍സിസ്, എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ ഇടവകയില്‍ നടത്തിയ വചനം എഴുത്തു മത്സരത്തില്‍ വിജയികളായ റീത്ത ജോസ്, കത്രീന ജോസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ലാലു ജോസഫ് നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org