പ്രളയം: മാര്‍പാപ്പ പ്രാര്‍ത്ഥനകളറിയിച്ചു

പ്രളയം: മാര്‍പാപ്പ പ്രാര്‍ത്ഥനകളറിയിച്ചു
Published on

കേരളത്തിലെയും ഇന്ത്യയിലെയും പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകളും അനുശോചനങ്ങളും നേരുന്നു. കേരളത്തിനു പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉണ്ടായ പ്രളയക്കെടുതികളെ മാര്‍പാപ്പയുടെ ടെലിഗ്രാം സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാര്‍പാപ്പയ്ക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ആണു ടെലിഗ്രാം അയച്ചത്. നടന്നു കൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നു കാര്‍ഡിനല്‍ അറിയിച്ചു. മ്യാന്‍മറിലും ഉരുള്‍പൊട്ടലും വലിയ ആളപായവും ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org