ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ട് ഏഷ്യന്‍ പര്യടനങ്ങള്‍ക്കു സാദ്ധ്യത

2019 ഒടുവിലും 2021-ലും ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ട് ഏഷ്യന്‍ പര്യടനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബറില്‍ തായ്ലന്‍ഡിലേയ്ക്കും ജപ്പാനിലേയ്ക്കും മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തുമെന്നാണ് വാര്‍ത്ത. വത്തിക്കാന്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. ജനസംഖ്യയില്‍ 0.5 ശതമാനം മാത്രം കത്തോലിക്കരുള്ള രാജ്യങ്ങളാണ് തായ് ലന്‍ഡും ജപ്പാനും. 2021-ല്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശിക്കാനും മാര്‍പാപ്പയ്ക്കു ക്ഷണമുണ്ട്.

ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമാണു ഫിലിപ്പൈന്‍സ്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചിരുന്നു. പാപ്പാമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാവലിയാണ് ആ സന്ദര്‍ശനത്തിന്‍റെ സമാപന ദിവ്യബലിക്കെത്തിയത്. ഏതാ ണ്ട് 60 ലക്ഷം പേര്‍.

ജപ്പാനിലേയ്ക്കുള്ള യാത്ര തീര്‍ച്ചയാക്കപ്പെട്ടിട്ടുണ്ടെന്നും കൃത്യം തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് ഈ റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചു. തായ്ലന്‍ഡ്, ഫിലിപ്പൈന്‍സ് യാത്രകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മാര്‍പാപ്പ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org