Latest News
|^| Home -> International -> മദര്‍ തെരേസായുടെ സ്റ്റാമ്പ് വത്തിക്കാന്‍ പുറത്തിറക്കുന്നു

മദര്‍ തെരേസായുടെ സ്റ്റാമ്പ് വത്തിക്കാന്‍ പുറത്തിറക്കുന്നു

sathyadeepam

മദര്‍ തെരേസായെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ വത്തിക്കാന്‍ പ്രത്യേക ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. സെപ്തംബര്‍ നാലിനാണു വിശുദ്ധയായിട്ടുള്ള പ്രഖ്യാപനം. വത്തിക്കാന്‍ ഫിലാറ്റെലിക് ഓഫീസ് സെപ്തംബര്‍ രണ്ടിനു സ്റ്റാമ്പ് പുറത്തിറക്കും. മദര്‍ തെരേസാ ഒരു കുഞ്ഞിന്റെ കരംപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് സ്റ്റാമ്പിലുള്ളത്. സ്റ്റാമ്പ് 95 സെന്റ് വിലയുള്ളതാണ്. പത്തു സ്റ്റാമ്പുകള്‍ വീതമുള്ള ഒന്നര ലക്ഷം ഷീറ്റുകളാണ് വില്‍പനയ്‌ക്കെത്തിക്കുന്നതെന്ന് ഫിലാറ്റെലിക് ഓഫീസ് അധികൃതര്‍ അറിയിച്ചു.

Leave a Comment

*
*