മാര്‍പാപ്പ ഔഷ്വിറ്റ്സ് സന്ദര്‍ശിക്കും

മാര്‍പാപ്പ ഔഷ്വിറ്റ്സ് സന്ദര്‍ശിക്കും

ആഗോള യുവജനദിനാഘോഷങ്ങള്‍ക്കായി പോളണ്ടിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിപാടികള്‍ ചരിത്രപരമായി ഏറ്റവും പ്രധാനമാകാന്‍ പോകുന്നത് ഹിറ്റ്ലര്‍ യഹൂദവംശഹത്യയ്ക്കായി തയ്യാറാക്കിയ ഔഷ്വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേയ്ക്കുള്ള സന്ദര്‍ശനമായിരിക്കും. ഹോളോകോസ്റ്റിനെ അതിജീവിച്ച പത്തു പേരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ക്രാക്കോ മെത്രാന്‍ ഭവനത്തിന്‍റെ മട്ടുപ്പാവില്‍ നിന്ന് എല്ലാ ദിവസവും മാര്‍പാപ്പ യുവജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ ജന്മനാട്ടിലെത്തുമ്പോഴെല്ലാം ക്രാക്കോയിലെ മെത്രാന്‍ ഭവനത്തിലെ മട്ടുപ്പാവില്‍ നിന്നു ജനങ്ങളെ കാണാറുണ്ട്. അതിനെ ഓര്‍മ്മിപ്പിക്കുന്നതിനു പുറമെ ജനങ്ങളുമായി നേരിട്ടിടപഴകുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ താത്പര്യം കൂടി കണക്കിലെടുത്തുകൊണ്ടുള്ളതും ആണ് ഈ പരിപാടി. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ മെത്രാന്‍ ഭവനത്തില്‍ ക്രാക്കോ ആര്‍ച്ചുബിഷപ്പായി താമസിച്ചു വരികയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വന്‍ജനപ്രീതിക്കു പുറമെ ജോണ്‍ പോള്‍ രണ്ടാമന്‍റെ ഓര്‍മ്മകള്‍ കൂടി തരംഗം തീര്‍ക്കുന്ന പരിപാടിയായിരിക്കും പോളണ്ടിലെ ആഗോള യുവജനദിനാഘോഷം. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒമ്പതു തവണ ജോണ്‍ പോള്‍ രണ്ടാമന്‍ പോളണ്ട് സന്ദര്‍ശിച്ചിട്ടുണ്ട്. ഒമ്പതു തവണയും ഈ മെത്രാന്‍ ഭവനത്തിലെത്തുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ പ ങ്കെടുക്കുന്ന രണ്ടാമത്തെ ആഗോള യുവജനദിനാഘോഷമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org