മാര്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഫെബ്രുവരി 3-ന് മാര്‍ അറയ്ക്കലിന് ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന്

മാര്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഫെബ്രുവരി 3-ന് മാര്‍ അറയ്ക്കലിന് ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന്
Published on

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കത്തീദ്രലില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരിക്കും. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്‍മികനാകും. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്കും.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തു നിന്നു വിരമിക്കുന്ന ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് രൂപത നല്‍കുന്ന ആദരവും അന്നു ഉച്ചകഴിഞ്ഞ് കത്തീദ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കും. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. രൂപതയുടെയും സഭയുടെയും വിവിധ തലങ്ങളിലുള്ളവര്‍ ആശംസകള്‍ നേരും.

മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്കുന്ന ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന് വൈകുന്നേരം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലാണു സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. വിവിധ സാമൂഹ്യ, മത, രാഷ്ട്രീയ,സാംസ്കാരിക മേഖലയിലുള്ളവര്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org