വത്തിക്കാന്‍ സാമൂഹ്യശാസ്ത്ര അക്കാദമിയില്‍ വനിതയ്ക്കു നിയമനം

Published on

സാമൂഹ്യശാസ്ത്ര പൊന്തിഫിക്കല്‍ അക്കാദമി അംഗമായി അനാ മാര്‍ത്താ ഗൊണ്‍സാലെസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെ നവാരോ യൂണിവേഴ്സിറ്റിയില്‍ മോറല്‍ തിയോളജി അദ്ധ്യാപികയാണ് അവര്‍. വത്തിക്കാനിലെ വിവിധ പദവികളില്‍ വനിതകള്‍ കൂടുതലായി നിയമിതരാകുന്നുണ്ട് ഇപ്പോള്‍. വത്തിക്കാന്‍ ഭരണസംവിധാനത്തിലെ വനിതകളുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചിരുന്നു. ദൈവശാസ്ത്ര അക്കാദമിയില്‍ രണ്ടു വര്‍ഷം മുമ്പു ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചു വനിതകളെ ഒറ്റയടിക്കു നിയമിച്ചിരുന്നു. ഉത്തരവാദിത്വമേറിയ നിരവധി പദവികള്‍ വത്തിക്കാന്‍ കൂരിയായില്‍ ഇപ്പോള്‍ വനിതകള്‍ വഹിച്ചു വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org