സഹൃദയവേദി അവാര്‍ഡുകള്‍ക്കു ശിപാര്‍ശകള്‍ ക്ഷണിച്ചു

Published on

തൃശൂര്‍: പ്രമുഖ സാഹിത്യ-സാംസ്‌കാരിക സംഘടനയായ സഹൃദയവേദി സുവര്‍ണജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ചു നല്കുന്ന വിവിധ അവാര്‍ഡുകള്‍ക്കു ശിപാര്‍ശകള്‍ ക്ഷണിച്ചു.
സാഹിത്യ-സാംസ്‌കാരി ക-ഭാഷാ ഗവേഷണരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കു നല്കുന്ന 'പ്രൊഫ. സി.എല്‍. ആന്റണി അവാര്‍ഡ്' കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച മികച്ച നോവല്‍ ഗ്രന്ഥത്തിനു നല്കുന്ന 'സൂര്യകാന്തി അവാര്‍ഡ്', 40 വയസ്സിനു താഴെയുള്ളവരുടെ കവിതാഗ്രന്ഥത്തിനു നല്കുന്ന 'പിടിഎല്‍ അവാര്‍ഡ്' തൃശൂര്‍ ജില്ലാ തലത്തില്‍ മികച്ച പ്രാദേശിക ലേഖകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനും നല്കുന്ന അവാര്‍ഡുകള്‍ എന്നിവയ്ക്കാണു ശിപാര്‍ശകള്‍ ക്ഷണിച്ചത്. ബന്ധപ്പെട്ട വ്യക്തികളുടെ ലഘുജീവചരിത്രക്കുറിപ്പും ഗ്രന്ഥങ്ങളും പ്രവര്‍ത്തനവിവരണവും 'ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, തൃശൂര്‍-680020' എന്ന വിലാസത്തില്‍ സെപ്തംബര്‍ 10-നുമുമ്പ് അയയ്‌ക്കേണ്ടതാണ്. ഫോണ്‍: 7559950932, E-mail: sahru-dayaveditcr@gmail.com.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org