സീറോ-മലബാര്‍ ന്യൂസ് മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു

സീറോ-മലബാര്‍ ന്യൂസ് മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു

കത്തോലിക്കാസഭയുടെ സാമൂഹ്യപ്രതിബദ്ധതയും മൂല്യദര്‍ശനങ്ങളും ആവിഷ്കരിക്കാന്‍ മാധ്യമരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് തയ്യാറാക്കിയ 'സീറോ-മലബാര്‍ ന്യൂസ്' മൊബൈല്‍ ആപ്പിന്‍റെ പ്രകാശനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ഔദ്യോഗിക വക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, പിആര്‍ഒ മാരായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പി.ഐ. ലാസര്‍, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org