സ്മാര്‍ട്ട് പരിശീലനക്കളരിയും നെല്‍സണ്‍ മണ്ടേല ദിനാചരണവും

സ്മാര്‍ട്ട് പരിശീലനക്കളരിയും നെല്‍സണ്‍ മണ്ടേല ദിനാചരണവും
Published on

കോട്ടയം: കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആനി മേറ്റേഴ്സിനും പരിശീലകര്‍ക്കുമായി സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു. വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തില്‍ സംഘടിപ്പിച്ച പരിശീലനക്കളരിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മൈക്കിള്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്. എസ്. സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റീബ ലിങ്കണ്‍, സ്മാര്‍ട്ട് പരിശീലന പ്രതിനിധി അമ്മിണി സുബ്രഹ്മണ്യം എന്നിവര്‍ പ്രസംഗിച്ചു. പരിശീലനക്കളരിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് ബാബു ജോണ്‍ ചൊള്ളാനി നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org