അതിശൈത്യം: റോമിലെ പള്ളി ഭവനരഹിതര്‍ക്ക് അഭയമായി

കടുത്ത ശൈത്യം മൂലം ദുരിതമനുഭവിക്കുന്ന ഭവനരഹി തരായ ആളുകള്‍ക്ക് റോമിലെ സെ.കലിക്സ്റ്റസ് പള്ളി രാ ത്രി താമസത്തിനായി തുറന്നു കൊടുത്തു. ശൈത്യം അവസാനിക്കുന്നതു വരെ പള്ളി ഇവര്‍ക്ക് അഭയകേന്ദ്രമായി ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പേപ്പല്‍ ചാരിറ്റീസ് അധികാരികള്‍ അറിയിച്ചു. വത്തിക്കാന്‍റെ അതിര്‍ത്തികള്‍ക്കു പുറ ത്ത് വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ള ഒരു ദേവാലയമാണിത്. ഇപ്പോഴത്തെ പള്ളിക്കെട്ടിടം പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പക്ഷേ വളരെ പുരാതനമായ ചരിത്രം ഈ പള്ളിക്കുണ്ട്. കലിക്സ്റ്റസ് ഒന്നാമന്‍ പാപ്പ എഡി 222-ല്‍ രക്തസാക്ഷിത്വം വരിച്ച കിണറിനു സമീപം നിര്‍മ്മിക്കപ്പെട്ടതാണ് ഈ പള്ളിയെന്നാണു ചരിത്രം. താമസസൗകര്യം നല്‍കിയിരിക്കുന്നവര്‍ക്ക് സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ അത്താഴവും സൗജന്യമായി നല്‍കി വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org