അബ്കാരി-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത് ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍

അബ്കാരി-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത് ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: മദ്യവ്യാപാരം നടത്തുന്ന അബ്കാരികളുടെ വിവാഹചടങ്ങുകളില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ-അബ്കാരി അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണെന്നും ഈ നടപടി നാടിനാപത്താണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍. ആഗോള ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍റെയും ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി പാലാരിവട്ടം പി.ഒ.സി.യില്‍ തുടക്കം കുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും തകര്‍ച്ചയ്ക്ക് കാരണം മദ്യമാണെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ജോസഫ് മാര്‍ തോമസ് അഭിപ്രായപ്പെട്ടു.
മോണ്‍. തോമസ് പനയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്‍റണി ജേക്കബ് ചാവറ, സിസ്റ്റര്‍ മരിയ ധന്യ എ.സി., എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, ഫാ. ഡാനി ജോസഫ്, ഇസബെല്‍ ആന്‍ മാത്യു, ദീപ്തി മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സീറോമലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളുടെ 31 അതിരൂപതാ-രൂപതകളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഒരു മാസത്തോളമായി സംസ്ഥാനത്തുടനീളം നടന്ന മാസാചരണ പരിപാടികള്‍ക്ക് നേ തൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org