ആഗോള ലഹരിവിരുദ്ധ മാസാചരണ സമാപന സമ്മേളനം നടത്തി

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂ പതയുടെ നേതൃത്വത്തില്‍ നടത്തിയ ആഗോള ലഹരി വിരുദ്ധ മാസാചരണ സമാപനസമ്മേളനം അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്നേ രേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 26-ന് ആരംഭിച്ച മാസാചരണ പരിപാടികളുടെ ഭാഗമായി ആന്റി ഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ക്ലബ്ബ് രൂപീകരണം, ബോധവല്‍ക്കരണ സെമിനാറുകള്‍, മദ്യവിരുദ്ധ പ്രസംഗ മത്സരം, ചിത്രരചന, സൈക്കിള്‍ റാലി, യുവജന കൂട്ടായ്മ, മദ്യവിമുക്ത കൂട്ടായ്മ, മദ്യവിരുദ്ധ എക്‌സിബിഷന്‍, തെരുവുനാടകം, ഫിലിം ഷോ, ഭവനസ ന്ദര്‍ശനം എന്നിവ നടന്നു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ചാണ്ടി ജോസ്, ലോനപ്പന്‍ കോനൂ പറമ്പില്‍, ജോണ്‍സണ്‍ പാട്ടത്തില്‍, സി. ജോണ്‍ കുട്ടി, അഡ്വ. ജേക്കബ് മുണ്ടയ്ക്കല്‍, കെ.എ. റപ്പായി, ശോശാമ്മ തോമസ്, ഷൈബി പാപ്പച്ചന്‍, എബ്രഹാം ഓലിയാപ്പുറം, കെ.വി. ജോണി, കെ.ഒ. ജോയി, ബാബു പോള്‍, പൗളിന്‍ കൊറ്റമം, ഇ.പി. വര്‍ഗീസ്, എം.പി. ജോസി, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ ബനീസി, സിസ്റ്റര്‍ റോസ്മിന്‍, പോള്‍ എടക്കൂടന്‍, ആന്റു മുണ്ടാടന്‍, പി.ജെ. ഷൈജോ, ആന്റണി മാടശേരി, ജോര്‍ജ് ഇമ്മാനുവല്‍, ജെയിംസ് എലവംകൂടി, ജോസഫ് പുത്തനങ്ങാടി, ചെറിയാന്‍ മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഖ്യാപിത മദ്യനയത്തില്‍ നിന്നും ഇടതു സര്‍ക്കാര്‍ പിന്നോട്ടുപോകരുതെന്നും ബീവറേജ് ഔട്ട്‌ലറ്റുകള്‍ 10 ശതമാനം വീതം അടച്ചുപൂട്ടണമെന്നും അതിരൂപതാ നേതൃയോഗം സര്‍ക്കാരി നോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org