ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അംഗീകാരം

ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അംഗീകാരം

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്നു വേര്‍പെട്ട് സ്വയാധികാര സഭയായി മാറിയ ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ഔദ്യോഗികമായ അംഗീകാരം നല്‍കി. ഇതോടെ ഓര്‍ത്തഡോക്സ് ലോകത്ത് ഒരു സഭ കൂടി രൂപീകൃതമായി. എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനമായ തുര്‍ക്കിയിലെ ഇസ്താംബുളില്‍ പാത്രിയര്‍ക്കീസ് ഇതു സംബന്ധിച്ച അംഗീകാരപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പുതിയ ഉക്രെനിയന്‍ സഭാതലവനായി തിരഞ്ഞെടുക്കപ്പെട്ട എപിഫാനിയൂസ് ഒന്നാമനും സഭാരൂപികരണത്തിനു രാഷ്ട്രീയസാഹചര്യമൊരുക്കിയ ഉക്രെനിയന്‍ പ്രസിഡന്‍റ് പെട്രോ പോരോഷെങ്കോയും സംബന്ധിച്ചു. ഉക്രെനിയന്‍ ഭരണകൂടത്തിലെ മറ്റു പ്രധാനികളും എത്തിയിരുന്നു. സോവ്യറ്റ് യൂണിയന്‍ തകര്‍ന്ന് വിവിധ രാജ്യങ്ങള്‍ രൂപീകരിക്കപ്പെട്ട കാലം മുതലുള്ള സഭാപരമായ സംഘര്‍ഷങ്ങളുടെ ഒരു പരിണതിയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന ഉക്രെനിയന്‍ സഭയുടെ രൂപീകരണം. ഉക്രെയനിലുള്ള മൂന്നു കോടിയോളം വരുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ പല വിഭാഗങ്ങളിലായി കഴിയുകയായിരുന്നു ഇതുവരെ. ഇപ്പോഴും പുതിയ സഭയുടെ ഭാഗമാകാതെ, റഷ്യന്‍ പാത്രിയര്‍ക്കേറ്റിനോടു വിധേയത്വം പുലര്‍ത്തുന്ന ഒരു വിഭാഗം ഉക്രെയിനിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org