ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകണം: മാര്‍ റാഫേല്‍ തട്ടില്‍

ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകണം: മാര്‍ റാഫേല്‍ തട്ടില്‍

തൃശൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള പഠനസ്ഥാപനങ്ങളില്‍ മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സെന്റ് തോമസ് കോളജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ടോപിക് (ടീച്ചേഴ്‌സ് ഓഫ് ഫിസിക്‌സ് ഇന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) ന്റെയും സംയുക്താഭിമുഖ്യത്തില്‍ സെന്റ് തോമസ് കോളജിലാരംഭിച്ച സൗജന്യ ജാം പരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഡിനേറ്റര്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ സ്വാഗതവും ടോപികിന്റെ സെക്രട്ടറി ഡോ. ഡയസ് ഇ.ഡി. നന്ദിയും പറഞ്ഞു. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫ. പി.എം. ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടോപികിന്റെ സ്ഥാപക പ്രസിഡന്റ് പ്രൊഫ. സി.എ. ഇനാശു, കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് പോള്‍ കാട്ടൂക്കാരന്‍, ബര്‍സാര്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിവിധ ഐ.ഐ.ടി.കളിലേക്കും ഐ.ഐ.എസ്.സികളിലേക്കുമുള്ള പ്രവേശനപരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന ക്ലാസുകളില്‍ 150 ഓളം വിദ്യാര്‍ത്ഥികളാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി പങ്കെടുക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങുന്ന 500 രൂപ, 60 ശതമാനം അറ്റന്‍ ഡന്‍സ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവുകയോ, ജാം പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭ്യമാകുകയോ ചെയ്താല്‍ തിരിച്ചു നല്‍കുന്നതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 9.30 മു തല്‍ 3.30 വരെ സെന്റ് തോമസ് കോളജില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് വിവിധ കോളജുകളിലെ വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org