കാണാതായ ബ്ലോഗര്‍മാര്‍ക്കുവേണ്ടി പാക് സഭ സമരരംഗത്ത്

കാണാതായ ബ്ലോഗര്‍മാര്‍ക്കുവേണ്ടി പാക് സഭ സമരരംഗത്ത്

പുരോഗമനവാദികളും മ നുഷ്യാവകാശപ്രവര്‍ത്തകരുമായ നാലു ബ്ലോഗര്‍മാരെ കാ ണാതായ സംഭവത്തില്‍ അടിയന്തിരമായ അന്വേഷണം നടത്തണമെന്നമാവശ്യപ്പെട്ടു പാ ക്കിസ്ഥാനിലെ കത്തോലിക്കാസഭ രംഗത്തെത്തി. സല്‍മാന്‍ ഹൈദര്‍, അഹ്മദ് വഖാസ്, അ സിം സയീദ്, അഹ്മദ് റാസ ന സീര്‍ എന്നിവരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ കാണാതായത്. നാലു പേരും പുരോഗമനവാദം പ്രചരിപ്പിച്ചിരുന്നവരായിരുന്നു. തട്ടിക്കൊണ്ടു പോയത് ആരാണെന്ന കാര്യത്തില്‍ വ്യ ക്തതയില്ലെങ്കിലും ഭരണകൂടനയങ്ങളെയും ഭീകരവാദത്തെ യും മനുഷ്യാവകാശലംഘനങ്ങളെയും വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്ന ശക്തികളാണ് അതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു പാക് മനുഷ്യാവകാശസംഘടനകള്‍ വ്യക്തമാക്കുന്നു.
നാലു പേരും ജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചുകൊണ്ടിരുന്നവരാണെന്നും അവരുടെ വാക്കുകള്‍ ആര്‍ക്കെങ്കിലും പ്രകോപനപരമായി തോന്നിയെങ്കില്‍ അവരെ നിയമത്തി നു മുമ്പില്‍ കൊണ്ടു വരികയാ യിരുന്നു ആവശ്യമെന്നും പാ ക് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ നീതി-സമാധാന കമ്മീഷന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ ത്തകര്‍ക്ക് ഒരിക്കലും സുരക്ഷിതമായ ഒരു സ്ഥലമായിരുന്നി ല്ല പാക്കിസ്ഥാന്‍. നിരവധി പേര്‍ ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതിനു മുമ്പു കൊല്ലപ്പെടുകയും ആക്രമിക്കപ്പെടു കയും ഭീഷണികള്‍ക്കു വിധേയരാകുകയും ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ തലത്തില്‍ പ്രവര്‍ ത്തിക്കുന്നവരിലേയ്ക്കും ഈ അക്രമങ്ങള്‍ വ്യാപിക്കുന്നു എ ന്നാണു പുതിയ സംഭവങ്ങള്‍ കാണിക്കുന്നത് – മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org