ജപമാലകള്‍ നല്‍കിക്കൊണ്ടു മാര്‍പാപ്പ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

ജപമാലകള്‍ നല്‍കിക്കൊണ്ടു മാര്‍പാപ്പ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

മിലാനില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് 6000 ജപമാലകള്‍ വിതരണം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ നാമഹേതുകതിരുനാള്‍ ആഘോഷിച്ചു. മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടി തനിക്കായി പ്രാര്‍ത്ഥിക്കുന്നതിനാണു ജപമാലകള്‍ നല്‍കുന്നതെന്നു പാപ്പ പറഞ്ഞു. സെ. ജോര്‍ജാണ് മാര്‍പാപ്പയുടെ പേരിനു കാരണക്കാരനായ വിശുദ്ധന്‍. കഴിഞ്ഞ വര്‍ഷത്തെ തിരുനാളിനു റോമിലെ അഭയഭവനങ്ങളില്‍ കഴിയുന്ന അഗതികള്‍ക്ക് 3000 ഐസ്ക്രീമുകള്‍ വിതരണം ചെയ്തിരുന്നു. അതിനു മുമ്പുള്ള വര്‍ഷം 16 കൗമാരക്കാരുടെ കുമ്പസാരം കേട്ടുകൊണ്ടാണ് മാര്‍പാപ്പ തിരുനാള്‍ ദിനം ചിലവഴിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org