നല്ല കുടുംബങ്ങള്‍ സമൂഹത്തെ ചൈതന്യവത്താക്കും മാര്‍ ജോര്‍ജ് ആലഞ്ചേരി

നല്ല കുടുംബങ്ങള്‍ സമൂഹത്തെ ചൈതന്യവത്താക്കും മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: നല്ല കുടുംബങ്ങളുടെ സാന്നിദ്ധ്യം ജാതിമത ഭേദമന്യേ സമൂഹത്തെ ചൈ തന്യവത്താക്കുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദന്പതി കൂട്ടായ്മയായ ഗ്രേയ്സ് റിപ്പിള്‍സിന്‍റെ എറണാകുളംഅങ്കമാലി അതിരൂപതാ കണ്‍വെന്‍ഷന്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ വിശുദ്ധ ലൂയിസെലി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത കുടുംബപ്രേ ഷിത കേന്ദ്രം ഡയറക്്ടര്‍ ഫാ. ഡോ. അഗസ്റ്റിന്‍ കല്ലേലി അദ്ധ്യക്ഷനായിരുന്നു. ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍ ഫോര്‍മേഷന്‍ ഡയറക്്ടര്‍ മനോജ് സണ്ണിയും ഭാര്യ ബീന മനോജും ചേര്‍ന്ന് മുഖ്യപ്രഭാഷണം നടത്തി. സമാപനത്തില്‍ അതിരൂപത സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ. റിജോ ചീരകത്തില്‍ സ്വാഗതവും പ്രൊഫ. ജേക്കബ് ദേവസി, ലാലി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നന്ദി യും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org