പങ്കാളിത്ത സഭാസംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യം -ബിഷപ് ഡോ. അലക്സ് വടക്കുംതല

പങ്കാളിത്ത സഭാസംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യം -ബിഷപ് ഡോ. അലക്സ് വടക്കുംതല

കണ്ണൂര്‍: ഒരേ വീക്ഷണവും സംവിധാനവുമുള്ള പങ്കാളിത്ത സഭാസംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ലത്തീന്‍ സഭയെ ഒരു ജനകീയ സഭയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കെആര്‍എല്‍സി സിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ചേര്‍ന്ന് ഒക്ടോബര്‍ 6 മുതല്‍ 8 വരെ തീയതികളില്‍ എറണാകുളം വല്ലാര്‍പാടത്ത് സംഘടിപ്പിക്കുന്ന മിഷന്‍ കോണ്‍ഗ്രസ്സ്-ബിസിസി സമ്മേളനത്തിന്‍റെ മുന്നോടിയായി കണ്ണൂര്‍ രൂപതാ പ്രതിനിധികളുടെ കണ്‍വന്‍ഷന്‍ കണ്ണൂര്‍ ബിഷപ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല. ഒരേ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം കുടുംബ യൂണിറ്റുകളില്‍ സാദ്ധ്യമാക്കാനുമാണു ലക്ഷ്യം വച്ചിട്ടുള്ളതെന്നും ബിഷപ് പറഞ്ഞു.

രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപത ബിസിസി ഡയറക്ടര്‍ ഫാ. ഷാജു ആന്‍റണി, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ഫാ. മാത്യു കുഴിമലയില്‍, ഗോഡ്സന്‍ ഡിക്രൂസ്, രതീഷ് ആന്‍റണി, കെ.ബി. സൈമണ്‍, റോജി ബാബു, ജോയി പീറ്റര്‍, ഡേവിഡ് പി. (തളിപ്പറമ്പ്), സ്റ്റാന്‍ലി പാട്രിക് (പിലാത്തറ), സന്തോഷ് സി.സി. (ഇരിട്ടി), ഫ്രാന്‍സിസ് കുര്യാപ്പിള്ളി (കാഞ്ഞങ്ങാട്), സി. റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു റവ. ഡോ. ഗ്രിഗറി ആര്‍.ബി. ക്ലാസ്സ് നയിച്ചു. ഓരോ ക്രൈസ്തവനും പ്രേഷിതനായി തീരേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org