പറയാനുള്ളതു പറയുക: യുവജനങ്ങളോടു മാര്‍പാപ്പ

പറയാനുള്ളതു പറയുക: യുവജനങ്ങളോടു മാര്‍പാപ്പ

മാര്‍പാപ്പയോടും മെത്രാന്മാരോടും അജപാലകരോടും തങ്ങള്‍ക്കു പറയാനുള്ളതെ ല്ലാം തുറന്നു പറയണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ യുവജനങ്ങളോട് ആവശ്യപ്പെടുന്നു. തങ്ങളുടെ പ്രത്യാശകള്‍, പോരാട്ടങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിങ്ങനെ എന്തും പറയാമെന്നും യുവജനങ്ങള്‍ സ്വ ന്തം ശബ്ദം കേള്‍പ്പിക്കണമെന്നും മാര്‍പാപ്പ യുവജനങ്ങള്‍ക്കയച്ച തുറന്ന കത്തില്‍ ആ വശ്യപ്പെട്ടു. യുവജനങ്ങളുടെ ശബ്ദം സമൂഹമദ്ധ്യത്തില്‍ പ്രതിദ്ധ്വനിക്കപ്പെടട്ടെ. നിങ്ങളുടെ ആത്മാക്കളുടെ ഇടയന്മാര്‍ അതു കേള്‍ക്കട്ടെ – മാര്‍പാപ്പ എഴുതി.
അടുത്ത ആഗോള മെത്രാന്‍ സിനഡ് യുവജനങ്ങള്‍ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അതിനു മുന്നോടിയായിട്ടാണ് മാര്‍പാപ്പ യുവജനങ്ങള്‍ക്കു കത്തയച്ചത്. സിനഡിനൊരുക്കമായുള്ള പ്രാഥമിക രേഖ യും മാര്‍പാപ്പ പുറപ്പെടുവിച്ചു. ദേശീയ മെ ത്രാന്‍ സംഘങ്ങളും മറ്റു സമിതികളും ചര്‍ ച്ച ചെയ്ത് ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ രേഖയിലുണ്ട്. ഈ പ്രതികരണങ്ങളും യുവജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും ആയിരിക്കും സിനഡിന്‍റെ കര്‍മ്മരേഖയുടെ അടിസ്ഥാനം. "യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചനവും" എന്നതാണു സി നഡിന്‍റെ പ്രമേയം. 2018 ഒക്ടോബറിലാണ് അടുത്ത ആഗോള മെത്രാന്‍ സിനഡ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org