ഭ്രൂണഹത്യ നിഷേധിച്ചതിനാല്‍ പിറന്ന പുരോഹിതനായ മകനുമൊത്ത് അമ്മ മാര്‍പാപ്പയെ കണ്ടു

ഭ്രൂണഹത്യ നിഷേധിച്ചതിനാല്‍ പിറന്ന പുരോഹിതനായ മകനുമൊത്ത് അമ്മ മാര്‍പാപ്പയെ കണ്ടു

ഒരു കാലത്ത്, ഉറക്കം കിട്ടുന്നതിനുവേണ്ടിയും ഗര്‍ഭിണികളുടെ അസ്വസ്ഥതകള്‍ക്കു ശമനമേകുന്നതിനും വ്യാപകമായി നല്‍കിയിരുന്ന ഒരു മരുന്ന് തന്‍റെ നാലാമത്തെ ഗര്‍ഭാവസ്ഥയില്‍ കഴിച്ചയാളായിരുന്നു സാറാ ഫിഗറിദോ. ഈ മരുന്ന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതാണെന്നു കണ്ടു 1960 ക ളില്‍ നിരോധിക്കപ്പെട്ടു. മരുന്നു കഴിച്ച ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ കൈകാലുകള്‍ ഇല്ലാതെയാണു ജനിക്കുന്നതെന്നു കണ്ട ഡോക്ടര്‍മാര്‍ സാറായോടു ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാറായും ഭര്‍ത്താവും അതു നിരാകരിച്ചു. ദൈവം തങ്ങള്‍ക്കൊരു കുഞ്ഞിനെ തരാന്‍ മനസ്സായെങ്കില്‍ ആ ജീവിതം പാഴാകുകയില്ലെന്നു തങ്ങള്‍ ഉറച്ചു വിശ്വസിച്ചതായി സാറാ പറയുന്നു. പിറന്ന കുഞ്ഞിന്‍റെ ഒരു കൈയ്ക്കു വൈകല്യമുണ്ടായിരുന്നു. പക്ഷേ പില്‍ക്കാലത്ത് ആ കുഞ്ഞ് ഒരു പുരോഹിതനായി മാറി. മോണ്‍. ആന്‍റണി ഫിഗറിദോ. ഇപ്പോള്‍ റോമിലെ ഒരു പൊന്തിഫിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകനാണ് ആ ഫ്രിക്കക്കാരനായ അദ്ദേഹം. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ചു റോമിലെത്തിയ സാറായ്ക്കു തന്നെ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവസരമൊരുക്കി. ആ കൂടിക്കാഴ്ച തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷസന്ദര്‍ഭമായി കാണുകയാണ് ആ അമ്മ.
ജോണ്‍ പോള്‍ രണ്ടാമന്‍റെ യും ബെനഡിക്ട് പതിനാറാമന്‍റെയും പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന മോണ്‍. ഫിഗറിദോ ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും സഹായിയാണ്. മൂന്നു വര്‍ഷം മുമ്പു താന്‍ മാര്‍പാപ്പയ്ക്കു നല്‍കിയ ഫോട്ടോയില്‍ നിന്ന് അമ്മയെ മാര്‍പാപ്പ മനസ്സിലാക്കിയിരുന്നുവെന്നും കാരുണ്യവര്‍ഷത്തില്‍ അമ്മ റോമില്‍ വരുന്നുണ്ടെന്നറിഞ്ഞ മാര്‍പാപ്പയാണ് അമ്മയെ കാണണമെന്ന ആവശ്യം തന്നോ ടു പറഞ്ഞതെന്നും മോണ്‍. ഫിഗറിദോ അറിയിച്ചു. തന്‍റെ താമസസ്ഥലത്തു കൂടിക്കാഴ്ചയ്ക്കു സമയം നിശ്ചയിച്ചു നല്‍കിയതും മാര്‍പാപ്പ നേരിട്ടാണ്. അവിടത്തെ പ്രഭാതബലിയില്‍ അ മ്മയെയും പങ്കെടുപ്പിക്കുകയും കാഴ്ചവയ്പിനു കാസ സമര്‍ പ്പിക്കാന്‍ അവസരമേകുകയും ചെയ്തു. 2010-ല്‍ മസ്തിഷ്കാഘാതത്തെയും അതിനുശേ ഷം സ്തനാര്‍ബുദത്തെയും അതിജീവിച്ച അമ്മയ്ക്കു മാര്‍പാ പ്പ രോഗീലേപനം നല്‍കി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മശക്തിയും വ്യക്തിപരമായ കരുതലും തന്നെ അ ത്ഭുതപ്പെടുത്തിയതായി മോണ്‍. ഫിഗറിദോ പറഞ്ഞു. ലോ കത്തിനു കൂടുതല്‍ വൈദികരെ ആവശ്യമുണ്ടെന്നും തന്‍റെ മകന്‍റെ ദൈവവിളിക്കു വേണ്ടി താന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നുവെന്നും സാറാ പറഞ്ഞു. ഇന്നും താന്‍ ദിനവും മകനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ ത്ഥിക്കാറുണ്ടെന്നും എത്രയേ റെ വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവോ അത്രയേറെ നല്ലതാണെന്നും 84 കാരിയായ അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org