മതസ്വാതന്ത്ര്യം ഹനിക്കാതെയുള്ള ഏകീകൃത സിവില്‍കോഡ് സ്വാഗതാര്‍ഹം – കര്‍ദി. ആലഞ്ചേരി

മതസ്വാതന്ത്ര്യം ഹനിക്കാതെയുള്ള ഏകീകൃത സിവില്‍കോഡ് സ്വാഗതാര്‍ഹം – കര്‍ദി. ആലഞ്ചേരി

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും പരിഗണിച്ചുകൊണ്ടും ഓരോ വിഭാഗത്തിന്‍റെയും ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും ഹനിക്കാതെയും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കാത്ത തരത്തിലായിരിക്കണം ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കേണ്ടത്. എല്ലാ വിഭാഗം ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നിലനിറുത്തിക്കൊണ്ടും സിവില്‍ കോഡ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ അഭിപ്രായസമന്വയം രൂപീകരിക്കേണ്ടതുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org