മാര്‍ട്ടിന്‍ ലൂഥര്‍ വിശ്വാസ പ്രബോധകനെന്നു ജര്‍മ്മന്‍ കത്തോലിക്കാസഭ

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ നായകനായ മാര്‍ട്ടിന്‍ ലൂഥറിനെ വിശ്വാസത്തിന്റെ പ്രബോധകന്‍ എന്നു ശ്ലാഘിക്കുന്ന ഒരു റിപ്പോര്‍ട്ട് ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘം പുറപ്പെടുവിച്ചു. പശ്ചാത്താപത്തിലുള്ള നവീകരണത്തിനും മാനസാന്തരത്തിനും വേണ്ടിയുള്ള ലൂഥറിന്റെ ആകാംക്ഷ പ്രശംസനീയമാണെന്നു നവീകരണത്തെ സഭൈക്യകാഴ്ചപ്പാടില്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെത്രാന്‍ സംഘത്തിന്റെ സഭൈക്യകമ്മീഷനാണ് രേഖ തയ്യാറാക്കിയത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതാണ് ഈ രേഖയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 1980-ല്‍ ഇരുസഭകളും സംയുക്തമായി പ്രസിദ്ധീകരിച്ച പ്രഖ്യാപനത്തെക്കുറിച്ച് ഈ രേഖ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിശ്വാസപരമായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ തന്നെ അവ ഇനി മുതല്‍ സഭയെ വിഭജിക്കുന്നതാകില്ലെന്നു രേഖ പ്രത്യാശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org