മാര്‍ പഴയാറ്റിലിന്‍റെ നിര്യാണത്തില്‍ കെസിബിസിയുടെ അനുശോചനം

മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്‍റെ നിര്യാണത്തില്‍ കെസിബിസി പ്രസിഡന്‍റ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവാ, വൈസ് പ്രസിഡന്‍റ് ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അനുശോചനം രേഖപ്പെടുത്തി. പിതാവിന്‍റെ നിര്യാണം കേരളത്തിലെ സഭയ്ക്കും പൊതുസമൂഹത്തിനും വലിയ ഒരു നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.
മാര്‍ ജെയിംസ് പഴയാറ്റില്‍ ഇരിങ്ങാലക്കുട രൂപതയുടെ ആദ്യമെത്രാനെന്ന നിലയില്‍ രൂപതയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍വഹിച്ച ശുശ്രൂഷ ശ്ലാഘനീയമാണ്. രൂപതയുടെ ആത്മീയ സാംസ്കാരിക വളര്‍ച്ചയ്ക്കും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. കേരളത്തില്‍ ഒരു മദ്യവിമുക്തസംസ്കാരം രൂപീകരിക്കുന്നതിന്, തിരുമേനി സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ അവസരോചിതമായി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പാവങ്ങളോട് എപ്പോഴും പക്ഷം ചേരാനാഗ്രഹിച്ച അദ്ദേഹം ഏറെ കരുണയോടും വാത്സല്യത്തോടും അവര്‍ക്കുവേണ്ടി ജീവിച്ചു. ലളിത ജീവിതശൈലി, വിനയാന്വിതമായ പെരുമാറ്റം, അതിരറ്റ തിരുഹൃദയഭക്തി ഇവയൊക്കെ അദ്ദേഹം നമുക്ക് മുന്നില്‍ തുറന്നുവച്ച വലിയ മാതൃകകളാണെന്നും അനുശോചന സന്ദേശത്തില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org