യു എസ് സഭയ്ക്കു വക്താവായി വനിത

അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം അവരുടെ വക്താവായി ഒരു വനിതയെ നിയമിച്ചു. മെത്രാന്‍ സംഘത്തിന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ എന്ന പദവിയിലാണ് ജൂഡിത് കെയിന്‍ നിയമിതയായിരിക്കുന്നത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിവിധ പൊതു വിഷയങ്ങളിലുള്ള മെത്രാന്‍ സംഘത്തിന്റെ പ്രതികരണങ്ങളറിയിക്കുന്നത് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറാണ്. അരിസോണസ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാധ്യമവിഭാഗം ഡയറക്ടറായിരുന്നു. സഭാവിജ്ഞാനീയപരമായ ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org