സഭയ്ക്കാവശ്യം മാനേജര്‍മാരെയല്ല തീക്ഷ്ണമതികളായ മിഷണറിമാരെ -മാര്‍പാപ്പ

സഭയ്ക്കാവശ്യം മാനേജര്‍ മാരെയയല്ല, മറിച്ചു ഹൃദയത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി ജ്വലിക്കുന്ന തീക്ഷ്ണമതികളായ മിഷണറിമാരെയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു പരിശുദ്ധാത്മാവിന്റെ അഗ്നിയെ കുറിച്ചു സംസാരിക്കുക യായിരുന്നു മാര്‍പാപ്പ. ഈ അഗ്നിയില്ലെങ്കില്‍ സഭ ഉദാസീനരായ ക്രൈസ്തവരെ കൊണ്ടു നിറഞ്ഞ ഒരു തണുത്ത സഭയായി മാറുമെന്നു മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും സ്‌നേഹിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യണമെന്നാണ് ക്രിസ്തു ആഗ്രഹിച്ചിരുന്നത്. നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സര്‍ഗാത്മക ശക്തിയാണ് ഈ അഗ്നി. മനുഷ്യദുരിതങ്ങളെയും അഹങ്കാരങ്ങളെയും പാപങ്ങളെയും അത് എരിച്ചു കളയുകയും നമ്മെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു-പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org