സഹൃദയ ജൈവസമൃദ്ധി പദ്ധതിക്ക് തുടക്കമായി

ആലുവ: കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അനുദിന ജീവിതത്തിന്റെ ഭാഗമാക്കുന്ന സാമൂഹ്യ പ്രതിബദ്ധത പുതിയ തലമുറയില്‍ വളര്‍ത്തുന്നതിലൂടെ നമ്മുടെ നാടിന്റെ നഷ്ടപ്പെട്ട കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനാ കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയ, ബെറ്റര്‍ കൊച്ചി റസ്‌പോണ്‍സ് ഗ്രൂപ്പിന്റെ കൊച്ചിക്കൊരു പച്ചക്കുട പദ്ധതിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജൈവസമൃദ്ധി കാര്‍ഷിക പ്രോത്സാഹനപദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം ചുണങ്ങംവേലി നിവേദിതയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് എമരിത്തൂസ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷനായിരുന്നു.
ജൈവസമൃദ്ധി പദ്ധതി വഴിയുള്ള വിത്തുകളുടെ വിതരണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശ് കാവാലനും ചെടികളുടെ വിതരണം കീഴ്മാട് ഗ്രാമപഞ്ചായത്തംഗം എത്സി ജോസഫും, ജൈവവള വിതരണം ഗ്രീന്‍വെയ്ന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഐ.കെ. ശ്യാമും ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, നിവേദിത ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുളിക്കല്‍, കര്‍ഷക അവാര്‍ഡ് ജേതാവ് സി. ടെറസീന, ജോസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജൈവഭവന്‍ കണ്‍സള്‍ട്ടന്റ് മേരി ബനീജ സെമിനാറിനു നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org