സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു മാര്‍പാപ്പയൊടൊപ്പം ഭക്ഷണം

താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ തന്നോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ 21 സിറിയന്‍ അഭയാര്‍ത്ഥികളെ ക്ഷണിച്ചു വരുത്തി. അതിഥികളിലെ കുട്ടികള്‍ക്ക് പാപ്പ സമ്മാനങ്ങളും കൈമാറി. ഗ്രീസ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ കഴിഞ്ഞ ഏപ്രിലില്‍ മാര്‍പാപ്പ തന്റെ വിമാനത്തില്‍ കയറ്റി കൊണ്ടുവന്നവരാണ് ഈ അഭയാര്‍ത്ഥികളില്‍ ഒരു സംഘം. രണ്ടാമത്തെ കൂട്ടര്‍ അതിനെ തുടര്‍ന്നു കഴിഞ്ഞ ജൂണില്‍ റോമിലെത്തി. ഇറ്റലിയിലെ തങ്ങളുടെ ജീവിതാരംഭത്തെക്കുറിച്ച് കുട്ടികളും മുതിര്‍ന്നവരും ആഹാരത്തിനിടയില്‍ പാപ്പയോടു സംസാരിച്ചു.
മാര്‍പാപ്പയുടെ വിമാനത്തില്‍ വന്നത് മൂന്നു മുസ്ലീം കുടുംബങ്ങളാണ്. 6 കുട്ടികളടക്കം 12 പേരായിരുന്നു അവര്‍. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തായിരുന്നു അവരുടെ വീടുകള്‍. അവ തകര്‍ക്കപ്പെട്ടു. ജൂണില്‍ റോമിലെത്തിയ രണ്ടാമത്തെ സംഘത്തില്‍ മൂന്നു കുട്ടികളടക്കം 9 പേരാണുള്ളത്. ഇവരില്‍ രണ്ടു പേര്‍ ക്രൈസ്തവരാണ്. സാന്ത് എഗിദിയോ എന്ന അല്മായ ഭക്തസംഘടനയാണ് ഇപ്പോള്‍ ഈ അഭയാര്‍ ത്ഥികള്‍ക്കു സംരക്ഷണം നല്‍കി വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org