ഹരിയാനയില്‍ മതഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഹരിയാനയില്‍ മതഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഹരിയാനയില്‍ വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ധാര്‍മ്മിക വിദ്യാഭ്യാസത്തിനായുള്ള പാഠഭാഗങ്ങളിലാണ് മതഗ്രന്ഥഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, ഗുരുഗ്രന്ഥ സാഹിബ് എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് മന്ത്രി റാം വിലാസ് ശര്‍മ്മ പറഞ്ഞു. ആറാം ക്ലാസ്സുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മോറല്‍ എഡ്യൂക്കേഷന്‍ പഠനത്തിന്‍റെ ഭാഗമാണ്.
എല്ലാ മതങ്ങളും സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധയൂന്നുന്നവയാണെന്നും അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയില്‍ മതഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. വിവിധ ക്ലാസ്സുകളിലേക്ക് വ്യത്യസ്ത ടെക്സ്റ്റുകളായിരിക്കും നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളില്‍ ഭഗവത്ഗീത പാഠ്യവിഷയമാക്കുമെന്ന ഹരിയാന സര്‍ക്കാരിന്‍റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org