2024-ലെ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇക്വഡോറില്‍

2024-ലെ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇക്വഡോറില്‍

2024-ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു വേദിയായി ലാറ്റിനമേരിക്കയിലെ ഇക്വഡോറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തതായി വത്തിക്കാന്‍ അറിയിച്ചു. ഇക്വഡോറിലെ ക്വിറ്റോ അതിരൂപതയാകും കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുക. സുവിശേഷവത്കരണത്തിലും ലാറ്റിനമേരിക്കയുടെ വിശ്വാസ നവീകരണത്തിലും ദിവ്യകാരുണ്യത്തിനുള്ള ഫലദായകത്വത്തിനു തെളിവായിരിക്കും ക്വിറ്റോയിലെ ദിവ്യകാരുണ്യകോണ്‍ഗ്രസെന്നു വത്തിക്കാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇക്വഡോറിന്റെ തലസ്ഥാനമാണ് 30 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ക്വിറ്റോ നഗരം. ജനങ്ങളില്‍ 24 ലക്ഷവും കത്തോലിക്കരാണ്. ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഒന്നര നൂറ്റാണ്ടിലെ ചരി ത്രത്തില്‍ ഇക്വഡോര്‍ അതിനു വേദിയാകുന്നത് ആദ്യമായാണ്. 1968-ല്‍ കൊളംബിയായില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസാണ് ഇതിനു മുമ്പ് ലാറ്റിനമേരിക്കയില്‍ നടന്നത്. 2015 ല്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ ക്വിറ്റോ സന്ദര്‍ശിച്ചിരുന്നു.
അടുത്ത ദിവ്യകാരുണ്യകോണ്‍ഗ്രസ് സെപ്തംബറില്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ്. കോവിഡ് മൂലം അത് ഒരു വര്‍ഷം നീട്ടി വച്ചിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org