34 സ്വിസ് ഗാര്‍ഡുകള്‍ ചുമതലയേറ്റു

34 സ്വിസ് ഗാര്‍ഡുകള്‍ ചുമതലയേറ്റു

സ്വന്തം ജീവന്‍ ത്യജിച്ചുകൊണ്ടും മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കുമെന്ന പരമ്പരാഗത പ്രതിജ്ഞ നടത്തിക്കൊണ്ട് 34 പുതിയ സ്വിസ് ഗാര്‍ഡുകള്‍ മാര്‍പാപ്പയുടെ അംഗരക്ഷകസേനയില്‍ ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സേനകളിലൊന്നാണ് സ്വിസ് ഗാര്‍ഡ്. 494 വര്‍ഷം മുമ്പ് ക്‌ളെമന്റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കുന്നതിനായി 147 സ്വിസ് ഗാര്‍ഡുകള്‍ക്കു ജീവന്‍ വെടിയേണ്ടി വന്നിരുന്നു. ആ സംഭവത്തിന്റെ വാര്‍ഷികദിനത്തിലാണ് എല്ലാ വര്‍ഷവും പുതിയ സ്വിസ് ഗാര്‍ഡുകള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് നടന്നുവരുന്നത്. സ്വിറ്റ്‌സര്‍ലന്റ് പൗരന്മാരാണ് ഈ സേനയില്‍ അംഗങ്ങളാകുന്നത്. 20 വയസ്സു മുതല്‍ പ്രായമുള്ളവരാണ് സ്വിസ് ഗാര്‍ഡുകളായി ചുമതലയേറ്റത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഗാര്‍ഡുമാരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമായിരുന്നു ചടങ്ങില്‍ പ്രവേശനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org