7 റുമേനിയന്‍ മെത്രാന്മാരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു

7 റുമേനിയന്‍ മെത്രാന്മാരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു

20-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ റുമേനിയായിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ കൊല്ലപ്പെട്ട ഗ്രീക്ക് കത്തോലിക്കാ സഭയിലെ 7 മെത്രാന്മാരുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു വഴിതെളിഞ്ഞു. ബിഷപ്പുമാരായ വലേരിയു ഫ്രെന്‍റിയു, വാസിലെ ആഫ്റ്റെനി, ലോവാന്‍ സുച്ചിയു, ടിറ്റോ ലിവിയോ, ലോവാന്‍ബലന്‍, അലെക്സാണ്ട്രു റുസു, ലുലിയു ഹോസു എന്നിവരാണ് 1950-നും 70-നും ഇടയില്‍ റുമേനിയായിലെ സോവ്യറ്റ് അധിനിവേശനത്തിനിടയില്‍ കൊല്ലപ്പെട്ടത്. ജയിലുകളിലും ക്യാമ്പുകളിലും തടവില്‍ കഴിയുകയായിരുന്ന അവര്‍ ഏകാന്തതയും ശൈത്യവും വിശപ്പും രോഗവും കഠിനജോലികളും മൂലം കൊല്ലപ്പെടുകയായിരുന്നു. ഇവരില്‍ ബിഷപ് ഹോസു മരണത്തിന് ഒരു വര്‍ഷം മുമ്പ് കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org